Tuesday, October 14, 2008

മിസാരു, കിക്കസാരു,ഇവസാരു

കണ്ണുകള്‍ , നാക്ക് , കാതുകള്‍
ഇവ നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ മൂന്നായി തപസ്സിരുന്നു.
അരുത് എന്ന് പറഞ്ഞവനെ മൌനം കൊണ്ട് പരിഹസിച്ചു
നഗ്നനെന്ന് വിളിച്ചവനെ കണ്ണടപ്പിച്ച് ഇരുട്ടിലാക്കി
കരച്ചില്‍ കേട്ടവനെ കാതടപ്പിച്ച് ബധിരനാക്കി

എന്റെ മൂന്ന് രൂപങ്ങള്‍ എന്റെ ഒരേ ഒരു കൈമുതല്‍
ഞാന്‍ നൂറ് കോടിയുടെ നാഥന്‍!

1 comment:

  1. പൊതുവില്‍നല്ല നിലവാരമുള്ള കവിതകള്‍. ചുമ്മാ പ്രശംസിച്ചാല്‍പോരാത്തതുകൊണ്ട്‌ ഒന്നുകൂട്‌ വായിക്കാന്‍സമയം തരിക.

    ReplyDelete