Sunday, January 11, 2009

ജനനവും ജീവിതവും

ജനനം:
പൊക്കിള്‍ക്കൊടിയില്‍
ആത്മഹത്യക്ക് ശ്രമിച്ചതായിരുന്നു അവന്‍.
ആ ശ്രമത്തിനൊടുവില്‍,
പൊക്കിള്‍ക്കൊടി മുറിഞ്ഞ്
അമ്മയുടെ യോനീനാളത്തിലൂടെ
താഴോട്ട് വീണായിരുന്നു ജനനം.
ജീവിതം:
വച്ചു നീട്ടിയ ജീവിതത്തെ
തിരിച്ചെടുത്ത് അനുഗ്രഹിക്കാതിരുന്ന അമ്മ...
ദയാവധവും സ്വയഹത്യയും ,
ഗര്‍ഭാശയത്തിന് പുറത്ത് പാതകങ്ങളാണെന്ന തിരിച്ചറിവില്‍
ജീവിതം : കൊല്ലാനും, പിന്നെ കൊല്ലപ്പെടാനും!

4 comments:

  1. ദയാവധവും സ്വയഹത്യയും ,
    ഗര്‍ഭാശയത്തിന് പുറത്ത് പാതകങ്ങളാണെന്ന തിരിച്ചറിവില്‍....

    കവിത ഗംഭീരം. ചിന്തകള്‍ എവിടെയൊക്കെ പോകുന്നു?

    ReplyDelete
  2. ദുര്‍ബലമായ കയറിലെ ആത്മഹത്യ
    വച്ചു നീട്ടിയ ജീവിതത്തെ
    തിരിച്ചെടുത്ത് അനുഗ്രഹിക്കാതിരുന്ന അമ്മ...

    -- മനസിലായില്ല.

    കമന്റ് ഇടുമ്പോള്‍ ഉള്ള "Word Verification" ഒഴിവാക്കികൂടെ ?

    ReplyDelete
  3. സാംഷ്യ, നന്ദകുമാര്‍..നന്ദി.

    കയ്യെഴുത്തു പ്രതി പകര്‍ത്തിയെഴുതി സഹായിച്ച സുഹൃത്തിന് പറ്റിയ തെറ്റാണ് ആ വരി. അതും വേഡ് വെരിഫിക്കേഷനും എടുത്തു കളഞ്ഞു.
    Gevurah

    ReplyDelete