Saturday, February 28, 2009

പറിച്ച് നടല്‍

ഞാന്‍ എന്നില്‍ നിന്നും
അവള്‍ അവളില്‍ നിന്നും
ഒരുപാട് അകലും തോറും
ഞങ്ങള്‍ അടുത്തുകൊണ്ടേയിരുന്നു.
എന്റെ വീക്ഷണങ്ങളെ അവള്‍ക്ക് പുച്ഛവും
അവളുടെ വിവരക്കേടിനെ(?) എനിക്ക് വെറുപ്പുമായിരുന്നു..എന്നിട്ടും...
അവളുമൊത്തുള്ള സഹശയനം
കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.
അതിന്റെ ഉല്പന്നങ്ങള്‍ എന്നെ എന്നില്‍ നിന്ന് പറിച്ച്
അവളില്‍ നടുന്നത് വരെ.

9 comments:

  1. പറിച്ചുനടല്‍..മറ്റൊരു പോസ്റ്റ്.

    ReplyDelete
  2. എന്റെ വീക്ഷണങ്ങളെ അവള്‍ക്ക് പുച്ഛവും
    അവളുടെ വിവരക്കേടിനെ(?) എനിക്ക് വെറുപ്പുമായിരുന്നു..എന്നിട്ടും...



    ഒരു വലിയ സത്യമാ മാഷേ നിങ്ങള്‍ ഈ പറഞ്ഞത്‌...

    എന്നും ഞാന്‍ ജിവിതത്തില്‍ face ചെയ്ത, ഇപ്പഴും face ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുത!

    എത്ര ബാലിശമായിട്ടിവര്‍ ചിന്തിക്കുന്നു.അതു പറഞ്ഞാല്‍ പിന്നെ നമുക്ക്‌ സ്വസ്ഥതയില്ലാതാകും,,,സോ..ഉള്ളില്‍ ഒരു പുച്ഛത്തോടേ അങ്ങനെയങ്ങ്‌ പോകുന്നു!

    ReplyDelete
  3. മറ്റൊരു പറിച്ചുനടല്‍

    http://rehnaliyu.blogspot.com/2007/05/blog-post.html

    ReplyDelete
  4. ഞാന്‍ എന്നില്‍ നിന്നും
    അവള്‍ അവളില്‍ നിന്നും
    ഒരുപാട് അകലും തോറും
    ചെറിയ കവിത ആണെങ്കിലും വലിയ ആശയങ്ങൾ ഈ കവിതയിൽ ഉണ്ട്

    ReplyDelete
  5. അവളുമൊത്തുള്ള സഹശയനം
    കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു എന്നതിനേക്കാള്‍ ശരീരത്തിന്റെ ആവശ്യമായിരുന്നില്ലേ>??>? ;0

    (അനൂപ്‌ കോതനല്ലൂര്‍ said...
    “ചെറിയ കവിത ആണെങ്കിലും വലിയ ആശയങ്ങൾ ഈ കവിതയിൽ ഉണ്ട്“)
    അതെന്തുവാ അനൂപേ ആ വല്യ ആശയങ്ങള്‍? അനൂപിനു മനസ്സിലായതു ഒന്നു പറയാമോ?

    ReplyDelete
  6. ഞാനും അതു ചോദിക്കാന്‍ തുടങ്ങുവാരുന്നു. അനൂപേ, ചിന്തകള്‍ പങ്കിടൂ. കവിതകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പുതിയ അര്‍ത്ഥതലങ്ങളിലേയ്ക്കുയരാറുണ്ട്‌.

    ReplyDelete
  7. മനസ്സിൽ കണ്ടീഷ്യൻ ചെയ്തു വെച്ചിട്ടുള്ള ധാരണകളെ തിരുത്താൻ കഴിയാത്തിടത്തോളം, പരസ്പരസ്നേഹവും സഹകരണവും വളർത്തിയെടുക്കാൻ കഴിയില്ല.

    ReplyDelete
  8. ദാമ്പത്യ ജീവിതം പരസ്പരധാരണയുടെ പുറത്താണ്.ഒരുതരം അഡ്ജസ്റ്റ്മെന്‍റ് എന്നൊക്കെ പറയും.

    ReplyDelete